---
title: "കന്യാസ്ത്രീകളെ കാണാൻ കെപിസിസി അധ്യക്ഷൻ ഛത്തീസ്‌ഗഢിലേക്ക്"
english_title: "KPCC president to visit nuns in Chhattisgarh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/305961/KPCC president to visit nuns in Chhattisgarh"
published_at: "2025-08-01T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688ce4df9a63b_Screenshot_20250801_212704_Samsung_Internet.jpg"
keywords: []
---

# കന്യാസ്ത്രീകളെ കാണാൻ കെപിസിസി അധ്യക്ഷൻ ഛത്തീസ്‌ഗഢിലേക്ക്

> **Lead Summary:** കന്യാസ്ത്രീകളെ കാണാൻ കെപിസിസി അധ്യക്ഷൻ ഛത്തീസ്‌ഗഢിലേക്ക്

## Article Content

കന്യാസ്ത്രീകളെ കാണാൻ കെപിസിസി അധ്യക്ഷൻ ഛത്തീസ്‌ഗഢിലേക്ക്

ഛത്തീസ്ഗഢിലെ ദുർഗ് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ നേരിൽ കാണാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഛത്തീസ്ഗഢിലേക്ക് പോകുന്നു. കോൺഗ്രസ് നിയമപരമായ എല്ലാ സഹായവും നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് എംഎൽഎമാരെയും എംപിമാരെയും ചുമതലപ്പെടുത്തിയിരുന്നു.

കന്യാസ്ത്രീകളെ നേരിൽ കാണാനും അവർക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കാനുമാണ് നീക്കം. നേരത്തെ അതുമായി ബന്ധപ്പെട്ട യുഡിഎഫ് എംഎൽഎമാരെയും എംപിമാരെയും ചുമതലപ്പെടുത്തിയിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് കെപിസിസി അധ്യക്ഷൻ തന്നെ പോകാൻ ഛത്തീസ്‌ഗഡിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ബിലാസ്‌പൂർ എൻഐഎ കോടതി നാളെ വിധി പറയും. ജാമ്യാപേക്ഷയെ ഛത്തീസ്‌ഗഢ് സർക്കാർ എതിർത്തു. നിയമം അതിൻ്റെ വഴിക്ക് പോകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ദേവ് സായ് പറഞ്ഞു. എട്ട് ദിവസമായി ജയിലിൽ കഴിയുകയാണ് കന്യാസ്ത്രീകൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/305961/KPCC president to visit nuns in Chhattisgarh)